
മനസ്സ്
കോട്ടയ്ക്കു മുകളില്‍ ഉയര്‍ന്നു പറക്കുന്ന കൊടി കണ്ട് രണ്ട് ശിഷ്യന്മാര്‍ തമ്മില്‍ തര്‍ക്കമായി..
"കൊടി പറക്കുന്നത് കണ്ടില്ലേ.." ഒരുവന്‍ പറഞ്ഞു
"കൊടിയല്ല ..കാറ്റാണ് ചലിയ്ക്കുന്നത്..." കൂട്ടുകാരന്‍ തര്‍ക്കിച്ചു
തര്‍ക്കം മൂത്തു..അവസാനം ഗുരുവിനോട് ചോദിയ്ക്കാം എന്നായി..
"കൊടിയോ കാറ്റോ അല്ല ചലിയ്ക്കുന്നത്, ഗുരു പറഞ്ഞു...
"ചലിയ്ക്കുന്നത് മനസ്സാണ്."
ബ്രഹ്മചര്യം
ബ്രഹ്മചര്യം ആത്മീയോന്നതിയ്ക്ക് വളരെ അത്യാവശ്യമാണെന്ന് എപ്പോഴും ഓര്‍മ്മിപ്പിയ്ക്കുന്ന ഒരു ധ്യാന ഗുരുവുണ്ടായിരുന്നു.
"അതുകൊണ്ട് ഒരു കാരണവശാലും എതിര്‍ലിംഗത്തിലുള്ളവരോട് സംസര്‍ഗ്ഗം പാടില്ല..."
അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഒരു ദിവസം ഗുരുവും പ്രധാന ശിഷ്യനും ഒരു യാത്ര പോയി.
കുത്തൊഴുക്കുള്ള ഒരു നദി അവര്‍ക്ക് കടക്കേണ്ടിയിരുന്നു.
അതിസുന്ദരിയായ ഒരു പെണ്‍കുട്ടിയും നദിക്കരയില്‍ നില്‍ക്കുന്നു.
"എനിയ്ക്കീ നദി കടക്കാന്‍ പേടിയാകുന്നു...നിങ്ങളെന്നെയൊന്നു സഹായിക്കുമോ?’‘
"അതിനെന്താ,വരൂ", ഗുരു അവളെ ചുമലിലെടുത്ത് നദി കടന്നു
ശിഷ്യന്‍ ഇതു കണ്ട് ഞെട്ടിപ്പോയി...
ഗുരു പറഞ്ഞതിന് വിപരീതമായി ചെയ്യുന്നു....
ഗുരുവിന്റെ കൂടെ ചിലവഴിച്ച സമയം വെറുതേയായി എന്നവനു തോന്നി...
വിഷമം കാരണം യാത്രയിലുടനീളം അവനൊന്നും മിണ്ടിയില്ല..
"നീയെന്താ ഒന്നും മിണ്ടാതിരിയ്ക്കുന്നത്."
രാത്രിയില്‍ വഴിയമ്പലത്തില്‍ വച്ച് ഗുരു ചോദിച്ചു.
"നിങ്ങള്‍ ഒരു കള്ളനാണ്..ആ പെണ്‍കുട്ടിയെ ചുമലിലേറ്റിയില്ലേ"
അവന്‍ ദേഷ്യപ്പെട്ടു..
പറഞ്ഞതിന് വിപരീതമായി നിങ്ങള്‍ തന്നെ ചെയ്യുന്നു....."
"മകനേ,..വാല്‍സല്യത്തോടെ ഗുരു ചോദിച്ചു..
"ഞാനവളെ അവിടെത്തന്നെ ഇറക്കിവിട്ടിരുന്നല്ലോ..
നീയിപ്പോഴുമവളെ ചുമന്നു നടക്കുകയാണോ?
5 comments:
"കൊടിയോ കാറ്റോ അല്ല ചലിയ്ക്കുന്നത്, ഗുരു പറഞ്ഞു...
"ചലിയ്ക്കുന്നത് മനസ്സാണ്."
“മകനേ,..വാല്‍സല്യത്തോടെ ഗുരു ചോദിച്ചു..
“ഞാനവളെ അവിടെത്തന്നെ ഇറക്കിവിട്ടിരുന്നല്ലോ..
നീയിപ്പോഴുമവളെ ചുമന്നു നടക്കുകയാണോ?
ഈ കൊടിയുടെ കാര്യമാണ് “The Matrix" എന്ന സിനിമയില്‍ “There is no spoon" എന്ന സംഭവം.
കരിങ്കല്ല്
വായിച്ചിട്ടുള്ളതാണു്.വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്നു.
നല്ല സംരംഭം.ഭാവുകങ്ങള്‍.
The Matrix ചിന്തിപ്പിയ്ക്കുന്ന ഒരു സിനിമയാണ്
നന്ദി
വളരെ മനോഹരമായിട്ടുണ്ട് ..
Post a Comment