Sunday, October 08, 2006

നിറഞ്ഞ കപ്പ്



ധ്യാനം പഠിയ്ക്കണമെന്ന ആവശ്യവുമായി,
നാന്‍-ഇന്‍ എന്ന ധ്യാനഗുരുവിനെ കാണാന്‍ ഒരു യൂണിവേഴ്സിറ്റി പ്രൊഫെസ്സറെത്തി

ഗുരു അദ്ദേഹത്തെ സ്വീകരിച്ചു,ചായസല്‍ക്കാരത്തിന് ക്ഷണിച്ചു.

പ്രൊഫസ്സറുടെ കപ്പിലേയ്ക്ക് ഗുരു ചായ ഒഴിച്ചുകൊണ്ടേയിരുന്നു..
ചായ പുറത്തേയ്ക്കൊഴുകാന്‍ തുടങ്ങി..

മര്യാദ വിചാരിച്ച്, ആദ്യമൊക്കെ പ്രൊഫെസ്സര്‍ ഒന്നും പറഞ്ഞില്ല..
അവസാനം പറഞ്ഞു..
‘’ഇത് നിറഞ്ഞ് കഴിഞ്ഞു..ഇനിയിതില്‍ ചായയൊഴിച്ചാല്‍ പുറത്ത് പൊയ്ക്കോണ്ടിരിയ്ക്കുകയേയുള്ളൂ’‘

‘’ധ്യാനവും അതുപോലെ തന്നെ‘’ ഗുരു, പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.




മനസ്സില്‍ നിറയേ സിദ്ധാന്തങ്ങളും, ഊഹാപോഹങ്ങളും നിറഞ്ഞിരുന്നാല്‍,
ധ്യാനത്തിനെവിടെ സ്ഥലം?



(നാന്‍-ഇന്‍, 1868 മുതല്‍ 1912 വരെ ഇവിടം സന്ദര്‍ശിച്ച മഹാനായ ഒരു ധ്യാനഗുരുവാണ്)

6 comments:

കാളിയമ്പി said...

’ധ്യാനവും അതുപോലെ തന്നെ‘’ ഗുരു, പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.



മനസ്സില്‍ നിറയേ സിദ്ധാന്തങ്ങളും, ഊഹാപോഹങ്ങളും നിറഞ്ഞിരുന്നാല്‍,
ധ്യാനത്തിനെവിടെ സ്ഥലം?



(നാന്‍-ഇന്‍, 1868 മുതല്‍ 1912 വരെ ഇവിടം സന്ദര്‍ശിച്ച മഹാനായ ഒരു ധ്യാനഗുരുവാണ്)

വിശ്വപ്രഭ viswaprabha said...

നല്ലൊരു സന്ദേശം!

ഈ തുടക്കം കുറേ നല്ല പ്രതീക്ഷകള്‍ നല്‍കുന്നു.
തുളുമ്പാത്ത ഒരു നിറകുടമാണ് ഇവിടെയെത്തിപ്പെട്ടിരിക്കുന്നത് എന്നാശിച്ചോട്ടെ?

വന്ദനം!

കരീം മാഷ്‌ said...

എര്‍ണ്ണാംകുളത്ത്‌ പിയര്‍ലസ്സിന്റെ ഒരു ഇന്രര്‍വ്യൂ ക്കു പോയപ്പോള്‍ ഒരു രാത്രി തങ്ങാന്‍ ഇടം തേടി ലോഡ്‌ജായ ലോഡ്‌ജിലോക്കെ രാത്രി ഏറെ നേരം കറങ്ങ്ണ്ടി വന്നപ്പോള്‍ സമാനദു:ഖിതനായ ഒരുത്തനെ കൂട്ടുനു കിട്ടി. “സഹദേവന്‍”
പിന്നെ ആ കൂട്ടു കെട്ടു വര്‍ഷങളൊളം തുടര്‍ന്നു. അവനില്‍ നിന്നാണ് ഗുരു നിത്യചൈതന്യ യതിയെ കുറിച്ചു കൂതുതല്‍ അറിഞ്ഞത്‌.
ഞാന്‍ ബഹുമാനിക്കുന്ന ഒരു വ്യക്തുത്വം. വിയോജിപ്പു ആര്‍ക്കെങ്കിലുമുണ്ടാവുമെന്നു തോന്നുന്നില്ല.

രാജ് said...

ഇതൊരു സെന്‍ കഥയല്ലേ? ഞാനതു കേള്‍ക്കുമ്പോള്‍ അവസാനത്തേ വരികളിലും അല്പം മാറ്റമുണ്ടായിരുന്നു. ആശയം ഒന്നു തന്നെ.

പുതിയ സംരംഭത്തിനു് ആശംസകള്‍.

asdfasdf asfdasdf said...

പ്രതീക്ഷക്കു വക നല്‍കുന്ന സംരംഭം. നന്നായി വരട്ടെ. കരീം മാഷേ. യതി ഒരു പ്രസ്ഥാനം തന്നെയായിരുന്നു. ഏറെ അടുത്തറീയാവുന്ന വ്യക്തിത്വം.

കാളിയമ്പി said...

മൌനമന്ദഹാസം:)


ഇതൊരു സാധന...
അത് അറിവ് എന്ന വ്യത്യാസമുണ്ട്.