Friday, October 13, 2006

ദാഹം


ഒരു ദിവസം ഒരു ഗുരുവും ശിഷ്യന്മാരും ധ്യാനത്തിലിരിയ്ക്കുമ്പോള്‍ വലിയ ഒരു ഭൂമികുലുക്കം ഉണ്ടായി..


ക്ഷേത്രം മുഴുവന്‍ കുലുങ്ങി....കുറച്ചു ഭാഗം ഇടിഞ്ഞു വീഴുക പോലും ചെയ്തു..
ശിഷ്യന്‍മാരെല്ലാം പേടിച്ചു നിലവിളിയ്ക്കാന്‍ തുടങ്ങി...,നാലുപാടും ചിതറിയോടി...
ഭൂകമ്പമൊക്കെ കഴിഞ്ഞ് ശാന്തമായപ്പോള്‍ ഗുരു പറഞ്ഞു.."ഒരു പ്രതിസന്ധി ഘട്ടത്തില്‍ ധ്യാനം ശീലിയ്ക്കുന്നവര്‍ എങ്ങനെ പെരുമാറണം എന്നു മനസ്സിലാക്കാന്‍ ഒരവസരം നിങ്ങള്‍ക്ക് കിട്ടിയിരിയ്ക്കുമല്ലോ...ഞാന്‍ പേടിച്ചില്ലന്നു നിങ്ങള്‍ കണ്ടുവോ? മാത്രമല്ല നിങ്ങളേയെല്ലാം ഞാന്‍ അടുക്കളയിലേയ്ക്കു കൊണ്ടു പോയി...ഈ ക്ഷേത്രത്തിന്റെ ഏറ്റവും ഉറപ്പേറിയ ഭാഗമാണ് അടുക്കള. അതൊരു നല്ല തീരുമാനമായിരുന്നെന്നു നിങ്ങള്‍ക്കു മനസ്സിലായിരിയ്ക്കുമല്ലോ? നമ്മളെല്ലാം യാതൊരു പരുക്കുമില്ലാതെ രക്ഷപെട്ടു......

ഗുരു തുടര്‍ന്നു.....

...എങ്കിലും എനിയ്ക്കും കുറച്ചു പിരിമുറുക്കമുണ്ടായില്ല എന്നു പറയാനാവില്ല....പക്ഷേ ഞാന്‍ അപ്പോള്‍ത്തന്നെ ഒരു അടുക്കളയില്‍ നിന്ന് ഒരു വലിയ ഗ്ലാസ്സ് നിറയേ വെള്ളം കുടിച്ചു....സാധാരണ ഞാനത്രയും വെള്ളം കുടിയ്ക്കാറില്ല......"

ഒരു ശിഷ്യന്‍ നിന്നു ചിരിയടക്കാന്‍ പാടുപെടുന്നത് ഗുരു കണ്ടു..
"എന്തുപറ്റി?...നീയെന്താ ചിരിയ്ക്കുന്നത്.."...അദ്ദേഹം ചോദിച്ചു....


"ഒന്നുമില്ല ഗുരോ...അങ്ങ് കുടിച്ചത്....

അതൊരു ഗ്ലാസ്സ് സോയാ സോസായിരുന്നു"
1 comment:

ഭിക്കു said...

ഒരു ദിവസം ഒരു ഗുരുവും ശിഷ്യന്മാരും ധ്യാനത്തിലിരിയ്ക്കുമ്പോള്‍ വലിയ ഒരു ഭൂമികുലുക്കം ഉണ്ടായി.....എങ്കിലും എനിയ്ക്കും കുറച്ചു പിരിമുറുക്കമുണ്ടായില്ല എന്നു പറയാനാവില്ല....പക്ഷേ ഞാന്‍ അപ്പോള്‍ത്തന്നെ ഒരു അടുക്കളയില്‍ നിന്ന് ഒരു വലിയ ഗ്ലാസ്സ് നിറയേ വെള്ളം കുടിച്ചു....സാധാരണ ഞാനത്രയും വെള്ളം കുടിയ്ക്കാറില്ല......“